ദുല്‍ഖറിന്റെ കുഞ്ഞു മറിയം; പുതിയ ചിത്രങ്ങള്‍ പുറത്ത്

സെലിബ്രിറ്റികളുടെ മക്കള്‍ എന്നും ആരാധകരുടെ ആവേശമാണ്. ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയ അവരുടെ ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും പ്രിയ പുത്രിയുടെ ചിത്രമാണ്.
മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്.
മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ ചെന്നൈ മദര്‍ഹുഡ് ആസ്പത്രിയില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകള്‍ ജനിച്ച വിവരം ദുല്‍ഖര്‍ പങ്കുവയ്ച്ചതിങ്ങനെയായിരുന്നു.
‘ഒരുപാട് കാരണങ്ങള്‍ കൊണ്ട് ഇന്നെനിക്ക് മറക്കാനാവാത്ത ദിവസവമാണ്. സ്വര്‍ഗത്തില്‍ നിന്നും എനിക്ക് വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. ദീര്‍ഘനാളായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ആഗ്രഹം സഫലമായി. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’
ദുല്‍ഖറിന്റെ കുഞ്ഞ് എന്ന പേരില്‍ ചില വെബ്‌സൈറ്റുകള്‍ നിരവധി ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ അതെല്ലാം നിഷേധിച്ച് ദുല്‍ഖറിന് തന്നെ രംഗത്ത് വരേണ്ടിയും വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *