തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്കുമെന്നു കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും മറ്റു തുറമുഖങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ കേരളത്തില്‍ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്നും യോജിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
