തരംതാഴ്ന്നവനെന്ന പരിഹാസത്തിന് വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസ്സിന് മറുപടി നല്‍കുമെന്ന് മോദി

സൂറത്ത്: കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

അവര്‍ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള്‍ അതിനോട് പ്രതികരിക്കുന്നില്ല. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ലന്നും, ഡിസംബര്‍ ഒമ്ബതിനും 14 നും നടക്കുന്ന വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസ്സുകാരോട് ഇതിന് ഞങ്ങള്‍ മറുപടി പറയുമെന്നും തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ മോദി പറഞ്ഞു.

തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും നാണംകെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കില്‍ അവര്‍ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.

മോദി സംസ്‌കാരമില്ലാത്ത തരംതാഴ്ന്ന വ്യക്തിയാണെന്നും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നയാളാണെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *