നേതൃനിര ശക്തം; അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് ജോസ് കെ.മാണി

കോട്ടയം: പാര്‍ട്ടി നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി വ്യക്തമാക്കി. മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ നേതൃനിരയാണ് പാര്‍ട്ടിക്കുള്ളത് അതുകൊണ്ട് ഇപ്പോള്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി. അടുത്തയാഴ്ച കോട്ടയത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എത്തുമെന്ന എന്ന സൂചനകള്‍ ശക്തമായി നിലനില്‍ക്കെയാണ് ജോസ്.കെ.മാണി എം.പി ഇതിനെ പാടെ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *