വിവാഹം സ്ത്രീ പുരുഷന് സ്വയം പണയം വെക്കുന്ന പ്രവൃത്തിയല്ലെന്ന് സുപ്രിംകോടതി

ദില്ലി: വിവാഹം എന്നത് സ്ത്രീ പുരുഷന് സ്വയം പണയം വെക്കുന്ന പ്രവൃത്തിയല്ലെന്ന് സുപ്രിംകോടതി. വിവാഹം സ്ത്രീയുടെ അവകാശങ്ങള്‍ തടയാനുള്ള ചടങ്ങല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

വിവംഹശേഷം സ്ത്രീയുടെ മതവിശ്വാസം ഭര്‍ത്താവിന്റേതുമായി ലയിച്ചുചേരുമെന്ന ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ പ്രസ്താവന.

അന്യമതസ്ഥനെ വിവാഹം കഴിച്ച പാഴ്‌സി യുവതിയെ രക്ഷിതാക്കളുടെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് വല്‍സദ് സൊറോസ്ട്രിയന്‍ ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിന്മേലായിരുന്നു വിവാഹശേഷം സ്ത്രീയുടെ മതവിശ്വാസം ഭര്‍ത്താവിന്റേതുമായി ലയിച്ചുചേരുമെന്ന ബോംബെ ഹൈക്കോടതിയുടെ വിധി.

എന്നാല്‍ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് യുവതി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കുമ്‌ബോള്‍ സ്ത്രീകള്‍ക്ക് മാത്രം എന്തുകൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് യുവതിയുടെ ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.

ഒരു കുട്ടിക്ക് മാതാപിതാക്കളോടുള്ള വികാരം ട്രസ്റ്റ് മനസ്സിലാക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ബോംബെ ഹൈക്കോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഗൂല്‍റോഖ് എം ഗുപ്ത എന്ന യുവതിയാണ് ഹൈക്കോടതി വിധിക്കെതിരെ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *