തമിഴ് പ്രമുഖ ടെലിവിഷന്‍ അവതാരക മണിമേഖലൈ വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹിതയായത് വാര്‍ത്തയായിരുന്നു. ഹുസൈന് എന്നയാളുമായുള്ള തന്റെ വിവാഹം നടന്ന കാര്യം ട്വറ്ററിലൂടെയാണ് മണിമേഖലൈ പരസ്യപ്പെടുത്തിയത്.
മതം പ്രശ്നമായകിനാല് മണിമേഖലയുടെ അച്ഛന് വിവാഹത്തിന് എതിരു നിന്നു. അച്ഛനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും പ്രണയത്തിന് മതമില്ല എന്നും പറഞ്ഞാണ് മണിമേഖല വിവാഹ ഫോട്ടോ ട്വിറ്ററിലിട്ടത്.
എന്നാല്‍ മണിമേഖലയുടെ വിവാഹം ലൗജിഹാദ് ആണെന്ന് ചിലര്‍ ആരോപിയ്ക്കുന്നു. ഹാദിയ (അഖില) കേസ് നിലനില്‍ക്കെ മറ്റൊരു സെലിബ്രിറ്റികൂടെ അന്യമതസ്ഥനെ വിവാഹം ചെയ്തത് ലൗ ജിഹാദുമായി ബന്ധപ്പെടുത്തുകയാണ് ചിലര്‍.
എന്നാല്‍ ഹുസൈന് ഒരിക്കലും തന്നെ വിവാഹം ചെയ്തത് ലൗ ജിഹാദ് അല്ല എന്നും ഒരുപക്ഷെ ശരിയ്ക്കും ലൗ ജിഹാദ് ചെയ്തത് താനാണ് എന്നും മണിമേഖലൈ പറയുന്നു. എന്തായാലും മണിമേഖലയുടെ വിവാഹമാണ് ഇപ്പോള്‍ തമിഴകത്തെ ചൂടുള്ള വാര്‍ത്തകളിലൊന്ന്.
