ഇടുക്കി: സംസ്ഥാനത്ത് സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മൂന്നാര്‍ സന്ദര്‍ശിക്കുന്നതിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാറിലെ സിപിഎം നേതാക്കള്‍ക്കെതിരേ സിപിഐ പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് മണിയുടെ പ്രതികരണം. മന്ത്രി എം.എം.മണിയും എസ്. രാജേന്ദ്രന് എംഎല്‍എയും കൈയേറ്റക്കാരാണെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു സിപിഐ പ്രവര്‍ത്തകരുടെ പ്രകടനം.
സിപിഎമ്മിനെതിരേ ശബ്ദമുയര്‍ത്തുന്ന സിപിഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും സിപിഐ ആരോപിച്ചിരുന്നു.
