റഷ്യന്‍ ആന്റ് താരതമ്യ പഠനവകുപ്പില്‍ ത്രിദിന ദേശീയ സെമിനാര്‍

കോഴിക്കോട് : ഇന്ത്യന്‍ ജീവിതത്തിലും സാഹിത്യത്തിലും റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ ഡിസംബര്‍ 12-ന് കാലിക്കറ്റ് സര്‍വകാലശാലാ സെമിനാര്‍ കോപ്ലക്‌സില്‍ ആരംഭിക്കും. അന്താരാഷ്ട്ര ജേണലിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

 

എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ജേണല്‍ പ്രകാശനം ചെയ്യും. വിപ്ലവ ശതാബ്ദിയോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന അക്കാദമിക് ആഘോഷങ്ങള്‍ സര്‍വകലാശാലയിലെ റഷ്യന്‍ ആന്റ് താരതമ്യ സാഹിത്യ പഠനവകുപ്പാണ് സംഘടിപ്പിച്ചിട്ടുള്ളത്.

 

 

ഒക്‌ടോബര്‍ വിപ്ലവവും കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ പ്രൊഫ.കെ.എന്‍.ഗണേഷ് പ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *