കാസര്‍ഗോഡ്: ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. പിവി ജാനകി (65) ആണ് മരിച്ചത്. ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണനും കഴുത്തില്‍ കുത്തേറ്റിട്ടുണ്ട്. ഇയാളെ ഗുരുതര പരുക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലിയന്നൂര്‍ സ്കൂളിന് സമീപത്ത് ഇവര്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. മൂന്നംഗ സംഘം രാത്രി 9.30 ഓടെ എത്തി ദമ്ബതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവ മോഷ്ടിച്ചത്.
