ന്യൂഡല്‍ഹി: മോദി കള്ളക്കഥകളുടെ പ്രചാരകന്‍ ആണെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍കൊള്ളയെയും പിടിച്ചുപറിയെയും കുറിച്ച് പറയുമ്‌ബോള്‍ മന്‍മോഹന്‍ സിങ് എന്തിനാണ് രോഷാകുലനാകുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഇക്കാര്യങ്ങള്‍ രാജ്യം തള്ളികളയില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് മന്‍മോഹന്‍ സിങ് ബുധനാഴ്ച വിഡിയോ സന്ദേശം പുറത്തുവിട്ടത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് മന്‍മോഹന്‍ സി?ങ്? കുറ്റപ്പെടുത്തി.
അതിരുവിട്ട ആരോപണങ്ങള്‍ക്ക് മോദി രാജ്യത്തോട് മാപ്പു പറയണം. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അതിയായ വേദനയുണ്ട്. പ്രധാനമന്ത്രി പദവിയുടെ അന്തസും ഗൗരവവും മോദി കാത്തു സൂക്ഷിക്കുമെന്ന് ആത്മാര്‍ഥമായി പ്രത്യാശിക്കുന്നതായും വിഡിയോ സന്ദേശത്തില്‍ മന്‍മോഹന്‍ വ്യക്തമാക്കി.
