കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നോര്ത്ത് ഈസ്റ്റിനെതിരെ ജയം നേടിയതിന് പിന്നാലെ ആരാധകര്ക്ക് വലിയൊരു സമ്മാനം പ്രഖ്യാപിച്ചാണ് ബ്ലാസ്റ്റേഴ്സ് മനേജുമെന്റ് രംഗത്തെത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്ക്ക് മെമ്ബര്ഷിപ്പ് കാര്ഡുകള് നല്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റിന്റെ പുതിയ തീരുമാനം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നാലു തരത്തിലുള്ള മെമ്ബര്ഷിപ്പുകളാണ് ആരാധകര്ക്കായി ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്. ടസ്കേഴ്സ്, ജൂനിയര്, മൈറ്റി ടസ്കേഴ്സ്, കോര്പറേറ്റ് എന്നീ പാക്കേജുകളായാണ് കേരള ബ്ലാസ്റ്റേഴ്സ് മെമ്ബര്ഷിപ്പ് പാക്കേജുകള് അവതരിപ്പിക്കുന്നത്.
