വനിതാ എസ്‌ഐയെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ വിദിഷയില്‍ വനിതാ എസ്‌ഐയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റില്‍. വനിതാ എസ്‌ഐയുടെ നേര്‍ക്ക് തോക്ക് ചൂണ്ടി അസഭ്യം പറയുകയും പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

എസ്‌ഐ നല്‍കിയ പരാതിയിലാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, മാരകായുധം കാണിച്ചുള്ള ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *