ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു ; കരാമയിലെ പുതിയ റോഡിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ദുബായ് : ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന കരാമ ഭാഗത്തെ പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. അടുത്ത മാസം തന്നെ കരാമയിലെ പുതിയ പാലവും അനുബന്ധറോഡുകളുമാണ് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്.

ശൈഖ് റാഷിദ്‌ശൈഖ് ഖലീഫ ബിന്‍ സായിക് റോഡുകളിലെ ഇന്റര്‍സെക്ഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള പാലം ജനുവരിയില്‍ തുറക്കുമെന്ന് ദുബായ് ആര്‍.ടി.എ. ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. അല്‍ ഗര്‍ഹൂദിനെയും മിനാ റാഷിദിനെയും ബന്ധപ്പെടുത്തുന്ന ടണല്‍ റോഡ് അടുത്ത വര്‍ഷം രണ്ടാംപാദത്തിലും തുറക്കുന്നതാണ്.

ഈ പദ്ധതിയുടെ നിര്‍മ്മാണത്തിലെ എഴുപത് ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഇവിടെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി. റോഡുകളും പാലങ്ങളും അണ്ടര്‍പാസുകളും ഉള്‍പ്പെടെ ദുബായിലെ വാഹന ഗതാഗതം കൂടുതല്‍ സുഗമമാക്കാനുള്ള മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായിട്ടാണ് ഈ നിര്‍മ്മാണങ്ങളെന്ന് അല്‍ തായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *