ദുബായ്: അജ്മാനിലുണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മങ്കട സ്വദേശി പുത്തന്‍ വീട് പുലക്കുഴിയില്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് ജലാല്‍ (36) ആണ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ അജ്മനില് സംസ്കരിച്ചു.
ശനിയാഴ്ച ഇന്ത്യന്‍ സമയം ആറു മണിയോടെ ഇദ്ദേഹം ജോലി ചെയ്യുന്ന മാളില്‍ ഉണ്ടായ തീ പിടുത്തത്തെ തുടര്‍ന്നാണ് അപകടം. ചെരിപ്പ് കടയിലെ ജോലിക്കാരനായ ജലാല്‍ ഏഴു വര്‍ഷത്തോളമായി ദുബായില്‍ ജോലി ചെയ്തു വരികയായിരുന്നു. പടിഞ്ഞാറ്റുംമുറി സ്വദേശിനി ജംഷീനയാണ് ഭാര്യ.
