ജിദ്ദ: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതോടെ 13 ലക്ഷം വിദേശി ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടും. ഹൗസ് ഡ്രൈവര്‍മാരില്‍ 80 ശതമാനത്തിനും ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലേറെ വനിതകള്‍ക്ക് അടുത്ത വര്‍ഷം ലൈസന്‍സ് ലഭിക്കുമെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
33 ലക്ഷം വിദേശി ഡ്രൈവര്‍മാര്‍ സൗദിയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര് ജോലി വിട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നാണ് അറബ് മാധ്യമങ്ങളുടെ സര്‍വേ. സൗദി കുടുംബങ്ങള്‍ 88 ശതമാനത്തിനും സ്വകാര്യ ഡ്രൈവര്‍മാരുണ്ട്. 12,000 റിയാല്‍ വരൈയാണ് പ്രതിവര്‍ഷം ഇവര്‍ക്ക് നല്കുന്ന ശരാശരി തുക. ഭക്ഷണവും താമസവും ഇതിനു പുറമേയാണ്.
വനിതകളെ ജോലി സ്ഥലത്താക്കാനും മക്കളെ സ്കൂളിലാക്കാനുമാണ് ഭൂരിഭാഗവും ഡ്രൈവര്‍മാരെ വെക്കുന്നത്. ഇവരില്‍ 80 ശതമാനവും ലൈസന്‍സ് ലഭിക്കുന്നതോടെ ഹൗസ് ഡ്രൈവര്‍മാരെ ഒഴിവാക്കും. വീട്ടു ബജറ്റ് കുറക്കാനാകുമെന്ന സൗദികളുടെ കണക്ക് കൂട്ടലാണ് ഇതിന് കാരണം. ഇതു വഴി 33 ബില്യണ്‍ റിയാലാകും രാജ്യത്ത് ലാഭം. സാമ്ബത്തിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018 ജൂണ്‍ 24നാണ് വനിതകള്‍ക്ക് രാജ്യത്ത് വനിത ഡ്രൈവിംഗ് പ്രാബല്യത്തിലാവുക. ഇതിനകം ലക്ഷത്തിലേറെ പേര് ലൈസന്‍സിനായുളള നടപടി ക്രമങ്ങള്‍ തുടങ്ങി.
ഹൗസ് ഡ്രൈവിംഗ് മേഖലയില്‍ മാത്രമല്ല, ടാക്സി മേഖലയില്‍ ഇത് പ്രതിഫലിക്കും. ഇപ്പോള്‍ തന്നെ വനിതകള്‍ക്കായി ടാക്സി കമ്ബനികള്‍ ട്രെയിനിംഗ് തുടങ്ങിക്കഴിഞ്ഞു. യൂബര്‍, കരീം എന്നീ ടാക്സി കമ്ബനികളാണ് ട്രെയിനിങ് നല്‍കുന്നത്. സ്ത്രീകളില്‍ ഭൂരിഭാഗവും ഇവരെ ആശ്രയിക്കുമെന്നതിനാല്‍ വിദേശികളടക്കമുള്ള പുരുഷന്മാര്ക്ക് തിരിച്ചടിയാകും. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി ജനുവരിയില്‍ പ്രബല്യത്തിലാകുന്നുണ്ട്. ഇതോടെ സ്വദേശി ്രൈഡവര്മാര്ക്ക് നിലിനില്പ് പ്രയാസമാകും.
