കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു

പേരാവൂര്‍: കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു. സി.പി.എം അംഗവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജാണ് പഞ്ചായത്തംഗത്വം രാജിവച്ചത്. നിലവില്‍ സി.പി.എം പേരാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സിറാജ് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു.

മതന്യൂനപക്ഷങ്ങളോട് സി.പി.എം തുടരുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് സി.പി.എം വിട്ട് ലീഗില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയിലെ ചിലരും ഡി.വൈ.എഫ്.ഐ നേതാക്കളില്‍ ചിലരും ചേര്‍ന്ന് ഏറെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗിന്റെ കുത്തക സീറ്റായിരുന്ന പേരാവൂര്‍ ടൗണ്‍ വാര്‍ഡ് ആദ്യമായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിറാജിലൂടെ സി.പി.എം പിടിച്ചെടുത്തത്. അംഗത്വം രാജിവച്ച് സിറാജ് ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി വീണ്ടും പേരാവൂര്‍ ടൗണ്‍ വാര്‍ഡില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍. യൂത്ത് ലീഗില്‍ ജില്ലാ ഭാരവാഹി സ്ഥാനവും സിറാജിന് ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *