ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരം ടി പത്മനാഭന്

കണ്ണൂര്‍: ഈ വര്‍ഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരത്തിന് വിഖ്യാത കഥാകാരന്‍ ടി പത്മനാഭന്‍ അര്‍ഹനായി. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.

 

ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ കണ്ണൂരില്‍ നടക്കുന്ന ഒരാഴ്ച നീളുന്ന ടി പത്മനാഭന്‍ സാഹിത്യോല്‍സവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌ക്കാരം സമ്മാനിക്കും.

 

 

 

കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനി സാഹിത്യ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. എം ടി വാസുദേവന്‍ നായര്‍ക്കായിരുന്നു ആദ്യ പുരസ്‌ക്കാരം ലഭിച്ചത്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കാണ് ദേശാഭിമാനി പുരസ്‌ക്കാരം സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *