ജിഎസ്ടി : ബജറ്റ് പ്രതിസന്ധിയിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രതിസന്ധിയിലെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി പ്രതീക്ഷ തെറ്റിച്ചതിനാല്‍ വലിയ പദ്ധതികള്‍ക്കായി നീക്കിവയ്ക്കാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെലവുകള്‍ ഗണ്യമായി കുറയ്‌ക്കേണ്ടി വരും. വാറ്റ് കുടിശിക പിരിച്ചെടുക്കും. ഇക്കാര്യത്തിനു മുഖ്യ പരിഗണന നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം ധനവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ധനവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *