പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ഹരിതട്രിബ്യൂണലിന്റെ അനുമതി

ചെന്നൈ: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് ദേശീയ ഹരിതട്രിബ്യൂണല്‍ അനുമതി നല്‍കി. ടെര്‍മിനലിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി സമര്‍പ്പിച്ച ഹര്‍ജി ട്രിബ്യൂണല്‍ തള്ളി. പദ്ധതിയുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് മുന്നോട്ട് പോകാമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. സമരസമിതിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് വിധി.

 

ഹരിതട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പ്ലാന്റിന്റെ നിര്‍മാണം പ്രദേശവാസികളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സമരസമിതിക്ക് വേണ്ടി കെയു രാധാകൃഷ്ണന്‍, കെഎസ് മുരളി എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

 

 

പദ്ധതിക്ക് അനുമതി നല്‍കിയ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി ട്രിബ്യൂണല്‍ ശരിവെച്ചു. 1996 ലെ വേലിയേറ്റ ഭൂപടരേഖ ട്രിബ്യൂണല്‍ അംഗീകരിച്ചു. ടെര്‍മിനലിന്റെ അപകടഭീഷണി സാധൂകരിക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.

 

 

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന ടെര്‍മിനലിനെതിരായ സമരത്തോട് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വന്‍വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സമരക്കാരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *