ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും

ഹജ്ജ് അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിനുള്ള അപേക്ഷ സ്വീകരണമാണ് ഇന്ന് സമാപിക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുന്ന അപേക്ഷകള്‍ കൂടി സ്വീകരിക്കുകെമന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.ഇന്നലെ വരെ സംസ്ഥാനത്ത് 62,000 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 53,000 പേര്‍ക്കും കവര്‍ നമ്പർ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളിലായി നമ്പർ ലഭിക്കും.

 

നവംബര്‍ 15 മുതലാണ് അപേക്ഷ സ്വീകരണം തുടങ്ങിയത്. ഡിസംബര്‍ 7ന് അവസാനിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് 22 വരെ നീട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *