ചുമതല നിര്‍വഹിക്കാനുള്ള തന്റേടം കാട്ടണം ; ഗവര്‍ണര്‍ക്കെതിരെ കുമ്മനം

തിരുവനന്തപുരം : സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

തന്റെചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാട്ടണം. ഈ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

ഗവര്‍ണറെ വീണ്ടും കാണും. എന്നിട്ടും നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച് സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *