അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്ക്കെതിരേ പോലീസ് കോടതിയെ സമീപിച്ചു. താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടല്‍ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹര്‍ജി നല്‍കിയത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ പരാതിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും . എന്നാല്‍, അന്വേഷണ സംഘത്തിന്റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നും. വിവരങ്ങള്‍ ദിലീപാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
