പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ്ക് ഇൻ ഇന്ത്യ പരിപാടി ഫേക്ക് ഇൻ ഇന്ത്യ ആയിപ്പോയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം. നിക്ഷേപമേഖലയിൽ രാജ്യം കൂപ്പു കുത്തുന്നതിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം. #fakeinIndia ഹാഷ് ടാഗ് കൂടി ചേർത്താണ് രാഹുലിന്റെ ട്വീറ്റ്.

ഇന്ത്യയിലെ പുതിയ നിക്ഷേപത്തിന്റെ കണക്ക് സംബന്ധിച്ച വാർത്തയും അറ്റാച്ച് ചെയ്താണ് രാഹുലിന്റെ ട്വീറ്റ്. 13 വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയിലെ പുതിയ നിക്ഷേപത്തിന്റെ ശതമാനം. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിയുടെ കണക്കു ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട്.
