കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബജറ്റ് സെഷന്റെ ആദ്യ ഭാഗം ജനുവരി 29ന് തുടങ്ങി ഫെബ്രുവരി ഒമ്ബതിന് അവസാനിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു.

ബജറ്റ് സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച് അഞ്ചിനാണ് തുടങ്ങുക. ഏപ്രില്‍ ആറുവരെ നീണ്ടുനില്‍ക്കും.

2016 സെപ്റ്റംബറില്‍തന്നെ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *