അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു ; വിതുരയില്‍ വിശ്വാസികള്‍ ഉപരോധം അവസാനിപ്പിച്ചു

വിതുര: ബോണക്കാട് കുരിശുമല വിഷയത്തെ തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശമനം. വിതുരയില്‍ പ്രതിഷേധക്കാര്‍ ഉപരോധം അവസാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കുരിശുമല കയറ്റത്തെച്ചൊല്ലി ആദ്യം ബോണക്കാട് വന മേഖലയിലും പിന്നീട് വിതുരയിലും വിശ്വാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിശ്വാസികള്‍ പൊലീസിനു നേരെ കല്ലെറിയുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്ത വിശ്വാസികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി. വൈദികര്‍ അടക്കമുള്ളവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ടായി.

ബോണക്കാട്ടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ വിതുരയില്‍ റോഡ് ഉപരോവും നടത്തിയിരുന്നു. സംഭവത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയച്ചതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *