കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്ന നിലപാടുമായി തോമസ് ഐസക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്ബത്തികവര്‍ഷത്തേക്കായി കെഎസ്ആര്‍ടിസിക്ക് 1,000 കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയെ സാമ്പത്തികമായി സഹായിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം സത്യവാങ്മൂലം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുസംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി.സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്ന നിലപാടുമായി ധനമന്ത്രി രംഗത്തെത്തിയത്.

അടുത്തസാമ്പത്തികവര്‍ഷം കെഎസ്ആര്‍ടിസിക്ക് ആയിരം കോടിരൂപയുടെ പാക്കേജ് അനുവദിക്കും. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നിര്‍ത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *