തൃത്താല: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വിടി ബല്‍റാം എംഎല്‍എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് വിടി ബല്‍റാം ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിലാണ് ചോദ്യം ചെയ്തത്.
ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവിന്റെ പരാതിയിലാണ് ചോദ്യം ചെയ്യല്‍. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്തത്. കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ് ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ട് വിവാദമെന്നും ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നുമാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്തില്‍ പേരുള്ളവര്‍ക്കെതിരെയെല്ലാം കേസ് എടുക്കാനുള്ള സര്‍ക്കാര്‍ നടപടി വന്നപ്പോഴായിരുന്നു ബല്‍റാമിന്റെ ഈ പോസ്റ്റ്.
