ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ എന്‍.ഐ.എ അന്വേഷണം തുടങ്ങി

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവായിരുന്ന ഷെഫിന് ജഹാന് തീവ്രവാദ ബന്ധമെന്ന ആരോപണത്തില്‍ എന്‍ ഐ എ അന്വേഷണം തുടങ്ങി. കനകമല ഐ എസ് തീവ്രവാദകേസിലെ പ്രതികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് അനുമതി നല്‍കി.

 

 

 

ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഛെഫ് വാന്‍ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിടട് 5വരെ വിയ്യൂര്‍ ജയിലില്‍ ചോദ്യം ചെയ്യും. ഒന്നാം പ്രതി മന്‍സീദുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടായിരുന്നെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. ഇയാളുടെ വാട്‌സ് അപ് ഗ്രൂപ്പിലും ഷെഫിന്‍ അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *