‘കട്ട വെയ്റ്റിംഗ്, പൊളിക്കും, കിടു’ ഇന്‍സ്റ്റഗ്രാമിലെ കമന്റുകള്‍ കണ്ട് അന്തംവിട്ട് നൈജീരിയന്‍ നടന്‍

പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ വാക്കുകള്‍ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല അങ്ങ് നൈജീരിയ വരെ എത്തിക്കഴിഞ്ഞു. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണാണ് അതിനു പിന്നില്‍.

 

 
സൗബിന്‍ സാഹീര്‍ നായകനായി നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നടനായും സംവിധായകനായും പ്രേക്ഷക ഹൃദയം കവര്‍ന്ന സൗബിന്‍ നായകമായെത്തുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് സാമുവല്‍ റോബിന്‍സണ്‍.

Leave a Reply

Your email address will not be published. Required fields are marked *