പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ബസുകളുടെ സര്‍വീസ് സുഗമമാക്കുന്നതിന് കോന്നി തഹസില്‍ദാരെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു. കെഎസ്ആര്‍ടിസിയും പോലീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മകരവിളക്ക് ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു.
