ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. തൃക്കൊടിത്താനം പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. എം. ടൗണ്‍ എന്റര്ടെയിന്മന്റെ് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എം. ടൗണ്‍ എന്റര്ടെയിന്മന്റെ് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് കേസ് എടുത്തത്. കേസില്‍ ഉണ്ണി മുകുന്ദന് ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന് സക്കറിയ രണ്ടാം പ്രതിയും എം. ടൗണ്‍ എന്റര്ടെയിന്മന്റെ് അഡ്മിനിസ്ട്രേറ്റര്‍ മൂന്നാം പ്രതിയുമാണ്.
