കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ചിദംബരം

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം. സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല. ജമ്മു കാഷ്മീരിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് കാലകാലങ്ങളായി തങ്ങള്‍ ഓര്‍മിപ്പിക്കുന്നുവെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചിദംബരം സര്‍ക്കാരിനെ വിമര്‍ശിച്ചത്.

കാഷ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിംഗും അടല്‍ ബിഹാരി വാജ്‌പേയും സ്വീകരിച്ച നടപടികളെയും ചിദംബരം പ്രശംസിച്ചു. കാഷ്മീലെ പ്രശ്‌നപരിഹാരത്തിനായി ഇരു നേതാക്കും സജീവമായി പ്രവര്‍ത്തിച്ചുവെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *