ചാക്കീരി സ്്മാരക അവാര്‍ഡ് സമ്മാനിച്ചു

വേങ്ങര: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യുണിയന്‍ മികച്ച അധ്യാപകന് ഏര്‍പ്പെടുത്തിയ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക അവാര്‍ഡ് വിതരണവും ജനപ്രതിനിധികളായ അധ്യാപര്‍ക്കുള്ള സ്വീകരണ സമ്മേളനവും വേങ്ങരയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഉദ്ഘാടനം ചെയ്തു. ചാക്കീരി അഹമ്മദ് കുട്ടി അവാര്‍ഡ് ടി.പി ഷൗക്കത്തലിക്ക്് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.എം.സി.മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണവും റിട്ട.എഇഒ കടക്കോട്ടീരി വീരാന്‍കുട്ടി അവാര്‍ഡ് പ്രഖ്യാപനവും നടത്തി. കെ.ടി.അമാനുല്ല അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, പി.കെ.അസ്്‌ലു, ചാക്കീരി അബ്ദുല്‍ഹഖ്, എം.എം.കുട്ടിമൗലവി, പുല്ലാണി സെയ്ദു, സി.കെ.അഹമ്മദ്കുട്ടി, ടി.പി.ഷൗക്കത്തലി, തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ.അബ്ദുല്‍കലാം, വേങ്ങര ബ്ലോക്ക് മെമ്പര്‍ കെ.പി.അബ്ദുനാസര്‍, എം.ഫൈസല്‍, യു.സുലൈമാന്‍, പി.കെ.നൗഫല്‍, കെ.ബഷീര്‍ അഹമ്മദ്, എ.വി.ഇസ്ഹാഖ്്, എ.ഇബ്രാഹീം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *