നിലമ്പൂര്‍: മലങ്കര കത്തോലിക്ക സുറിയാനി സഭ ബത്തേരി രൂപതാ ബൈബിള്‍ കണ്വെന്ഷന് ഫെബ്രുവരി രണ്ടിന് ചുങ്കത്തറയില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയ അങ്കണത്തില്‍ (മാര്‍ ബസേലിയോസ് നഗര്‍) വൈകിട്ട് ആറിന് മുന്‍ താമരശേരി രൂപതാ ബിഷപ് എമിറൈറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി കണ്വന്ഷന് ഉത്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഫാ.സാജു ഇലഞ്ഞിയില്‍ വചനപ്രഘോഷണം നടത്തും. മൂന്നാം തീയതി മുതല്‍ ആറ് വരെ വൈകിട്ട് അഞ്ചിന് ഗാനശുശ്രൂഷ, അഞ്ചരക്ക് സന്ധ്യാപ്രാര്‍ത്ഥന, ആറരക്ക് വചന പ്രഘോഷണം എന്നിവ നടക്കും. ഏഴാം തീയതി രാവിലെ ഒന്‍പതിന് പിതാവിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. തുടര്‍ന്ന് സമര്‍പ്പിതരെ ആദരിക്കല്‍ നടക്കും. അഖില കത്തോലിക്ക സഭ ആചരിക്കുന്ന കരുണവര്ഷാചരണത്തിന്റെ അത്ഘാടനം ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. എടക്കര, നിലമ്പൂര്‍ വൈദിക ജില്ലകളുടെ നേതൃത്വത്തിലാണ് കണ്വന്ഷന്. മേഖലയിലെ ഇരുപത്തിമൂന്ന് ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും, വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഗാനശുശ്രൂഷ, സന്ധ്യാ പ്രാര്‍ഥന, വചനപ്രഘോഷണം, വിശുദ്ധ കാര്ബാനയുടെ ആശിര്‍വാദം, രോഗശാന്തി ശിശ്രൂഷ, മധ്യസ്ഥ പ്രാര്‍ഥന, കൗണ്‍സിലിംഗ്, വിശുദ്ധ കുമ്പസാരം എന്നിവയ്ക്ക് നേതൃത്വം നല്‍കുക.വാര്‍ത്താ സമ്മേളനത്തില്‍ എപ്പിസ്കോപ്പല്‍ വികാരി ഫാ.മാത്യു അറമ്പന്‍കുടിയില്‍, ഫാ.റോയി വലിയപറമ്പില്‍, സാബു പൊന്‍വേലില്‍, സജി കിനാത്തോപ്പില്‍, ജോര്‍ജ് മലയില്‍ എന്നിവര്‍ പങ്കെടുത്തു.
