ജയലളിത ഒരു ദിവസം മുന്നേ മരിച്ചതായി വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ മേധാവിയുമായിരുന്ന ജയലളിതയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ഇപ്പോള്‍ ഒരു ദിവസം നേരത്തെ അവര്‍ മരിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഇതത്തവണ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് മറ്റാരുമല്ല ശശികലയുടെ സഹോദരന്‍ ദിവാകരനാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

2016 ഡിസംബര്‍ അഞ്ചിനല്ല മറിച്ച് നാലിന് വൈകിട്ട് 5.15ന് ജയലളിത മരിച്ചിരുന്നുവെന്നാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതെന്ന് ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ആ സമയത്തും അമ്മയെ കാണുവാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു എന്നാല്‍ അപ്പോഴും ജയലളിതയെ വെന്റിലേറ്ററില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. എംജിആറിന്റെ ജന്മശതാബ്ദിക്ക് ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

ഡിസംബര്‍ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിത മരിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വാര്‍ത്ത പുറത്തുവിടാതിരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി ചെയര്‍മാന്‍ പ്രാതപ് റെഡ്ഡി പറഞ്ഞുവെന്നും ദിവാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *