ന്യൂഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുതയേയും ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വാദം കേള്‍ക്കല്‍ ഇന്നും തുടരും.
പണബില്ലായി കൊണ്ടുവന്ന ആധാറിനെ ഇനി ചോദ്യം ചെയ്യാനാകുമോ എന്ന് ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. ആധാര്‍ ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി പരിശോധിച്ചിരുന്നോ എന്നും കോടതി ആരാഞ്ഞു.
