സംസ്ഥാനത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും തീവില. പെട്രോളിന് 75.96 രൂപയും, ഡീസലിന് 68.21 രൂപയുമാണ് ഇന്നത്തെ വില. ആറുമാസത്തിനിടയില്‍ പെട്രോളിന് 9.03 രൂപയുടെയും, ഡീസലിന് 9.93 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഇതുവരെ പെട്രോളിന് 2.19 രൂപയുടെയും ഡീസലിന് 2.72 രൂപയുടെയും വര്‍ധനവും ഉണ്ടായി.

ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവുണ്ടായാല്‍ ഡീസല്‍ വില പെട്രോളിനൊപ്പമോ, അതിനു മുകളിലോ എത്താനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റമാണ് ഇത്തരത്തിലുള്ള ഇന്ധന വിലവര്‍ധവിനു കാരണം. ജൂണ്‍ 16നാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനത്തിന്റെ വില നിശ്ചയിക്കാന്‍ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *