പ്രധാനമന്ത്രിക്ക് അഹന്ത; 30 കത്തുകളില്‍ ഒന്നിനുപോലും മറുപടിയില്ലെന്ന് ഹസാരെ

മുംബൈ: നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്ന അഹന്തയാണെന്ന് അണ്ണാ ഹസാരെ. അത് കൊണ്ടാണ് താനയച്ച ഒരു കത്തിന് പോലും മറുപടി നല്‍കാത്തതെന്നും ഹസാരെ തുറന്നടിച്ചു. മഹാരാഷ്ട്രയിലെ സംഗ്‌ലി ജില്ലയില്‍ സംഘടിപ്പിച്ച ഒരു റാലിക്കിടെയുള്ള പ്രഭാഷണത്തിനിടെയായിരുന്നു അഴിമതി വിരുദ്ധ സമര നായകന്റെ പ്രതികരണം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 ഓളം കത്തുകള്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. അതില്‍ ഒന്നിന് പോലും മറുപടി ലഭിച്ചില്ല. മോദിക്ക് താന്‍ പ്രധാനമന്ത്രിയാണെന്ന അഹങ്കാരമാണ്. അതിനാലാണ് കത്തുകള്‍ക്ക് മറുപടി നല്‍കാത്തതെന്നായിരുന്നു ഹസാരെ പറഞ്ഞത്.

ഈ വര്‍ഷം മാര്‍ച്ച് 23ന് കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹിയില്‍ മറ്റൊരു പ്രക്ഷോഭ സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹസാരെ.

Leave a Reply

Your email address will not be published. Required fields are marked *