അടുത്ത ബഡ്ജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ട: മോദി

ന്യൂഡല്‍ഹി: സാമ്ബത്തിക വര്‍ഷത്തെ ബഡ്ജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഡ്ജറ്റില്‍ സൗജന്യവും ഔദാര്യങ്ങളും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നത് ഒരു കെട്ടുകഥ മാത്രമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

എന്‍.ഡി.എ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്ബത്തിക നയങ്ങളെയും പ്രധാനമന്ത്രി ശക്തമായി ന്യായീകരിച്ചു. രാജ്യത്ത് ആവിഷ്‌കരിച്ച് നോട്ട് നിരോധനവും ജി.എസ്.ടി സംവിധാനവും വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സാമ്ബത്തികമായി ശക്തിപ്പെടുത്തും.അതിനായി പരിഷ്‌കരണപാതയില്‍ തുടരും. ഈ സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നാക്കമാണെന്നത് നുണപ്രചാരണമാണ്. കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അവരുടെ വിഷയങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ് മോദി പറഞ്ഞു.

 

സര്‍ക്കാര്‍ വികസന അജന്‍ഡയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയ മോദി ഇന്ത്യയെ ലോകത്തെ ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ നിന്നും മോചിപ്പിക്കുമെന്നും അറിയിച്ചു. സാധാരണക്കാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *