കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാര്‍ അനിശ്ചിതകാല റിലേ നിരാഹാര സമരത്തില്‍

കോഴിക്കോട് : പെന്‍ഷന്‍ മുടങ്ങിയ കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ കോഴിക്കോട് അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു. കെഎസ്‌ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് നിരാഹാരസമരം. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

നിരാഹാര സമരത്തില്‍ പങ്കെടുക്കാനെത്തിയ ഓരോരുത്തരും നിരവധി പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നവരാണ്. പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎംഎസ് പ്രവര്‍ത്തകര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലിലേക്ക് മാര്‍ച്ച്‌ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *