നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്ന കേസില്‍ ദിലീപിന്റെ വാദം പൂര്‍ത്തിയായി.

ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന് സംശയമുണ്ടെന്നും, ഇക്കാര്യം പരിശോധിക്കാന്‍ ദൃശ്യങ്ങള്‍കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ വാദം കേള്‍ക്കാനായി കേസ് മാറ്റിവെച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *