ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ള സര്‍ക്കാര്‍ ചൈനയുടേത്; ഇന്ത്യക്ക് മൂന്നാം സ്ഥാനം

ദില്ലി: ജനങ്ങള്‍ക്ക് വിശ്വാസമുള്ള സര്‍ക്കാരുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഇന്ത്യക്കാരുടെ സര്‍ക്കാരിലുള്ള വിശ്വാസം 100ല്‍ 68 ആണ്. ഗ്ലോബല്‍ ട്രസ്റ്റ് ഇന്റക്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

100ല്‍ 74 പോയിന്റുള്ള ചൈന ഒന്നാം സ്ഥാനത്തും, 71 പോയിന്റുള്ള ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുമാണ്. എന്നാല്‍ 2017ല്‍ ഒന്നാം റാങ്കില്‍ ഉണ്ടായിരുന്ന ഇന്ത്യ മൂന്നിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 72 പോയിന്റോടെ ഇന്ത്യ ഒന്നാമതത്തെത്തിയപ്പോള്‍ 69 പോയിന്റോടെ ഇന്തോനേഷ്യ രണ്ടാമതും 67 പോയിന്റോടെ ചൈന മൂന്നാം സ്ഥാനത്തുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *