ചൈനയെ കുറിച്ച് പറയുന്നത് ചിലര്‍ തെറ്റായി കാണുന്നു കാനം

കൊല്ലം: ചൈനയെ കുറിച്ച് പറയുന്നത് തെറ്റാണെന്നാണ് ചിലരുടെ വിമര്‍ശനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചൈനയുടെ സമ്ബദ്ഘടന എങ്ങനെ വേണം എന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും കാനം ചൂണ്ടിക്കാട്ടി. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൂഷണ രഹിത സമൂഹം കെട്ടിപ്പടുക്കാന്‍ ചൈന അവരുടേതായ തരത്തില്‍ ശ്രമിക്കുന്നു. ലോക കമ്‌ബോളത്തിലെ ഏറ്റവും പ്രധാന ശക്തിയാണ് ചൈന. എന്നാല്‍, അവിടെയുള്ള ഏകാധിപത്യ പ്രവണത സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിമര്‍ശനമുണ്ട്. സാമ്രാജ്യത്വത്തിനെതിരായ അവരുടെ പോരാട്ടത്തോട് യോജിക്കുന്നുവെന്നും കാനം പറഞ്ഞു.

വടക്കന്‍ കൊറിയ സോഷ്യലിസ്റ്റ് രാജ്യമാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മുഖ്യശത്രുവിനെതിരായ പോരാട്ടത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ. രാജ്യത്ത് മുഖ്യശത്രുവിനെതിരായ പോരാട്ടത്തില്‍ യോജിപ്പിക്കാന്‍ കഴിയുന്നവരെല്ലാം യോജിപ്പിക്കണമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *