കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രശ്നം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍.

പെന്‍ഷന്‍ ബാധ്യത തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് എങ്ങനെ വിശ്വസിക്കാനാകുമെന്നും, ധനമന്ത്രി സഭയില്‍ എത്താതിരുന്നത് മനപൂര്‍വ്വമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, അടിയന്തിര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *