എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ മക്കാവെ രാജിവെച്ചു ; രാജിയില്‍ പങ്കില്ലെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍ : എഫ് ബി ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആന്‍ഡ്രൂ മക്കാവെ രാജിവെച്ചു. ആന്‍ഡ്രൂ മക്കാവെ നിലപാടുകളില്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചതിന് ശേഷമാണ് മക്കാവെ രാജി വെച്ചത്. എന്നാല്‍ രാജിക്ക് പിന്നില്‍ ട്രംപിന് പങ്കില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

ആന്‍ഡ്രു മക്കാവെ ഹിലരി ക്ലിന്റണിനോട് താത്പര്യം കാണിക്കുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്. ഈ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് മക്കാവെ തന്റെ രാജി പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് മക്കാവെയുടെ രാജി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ആരോപണം അന്വേഷിച്ചതിന്റെ പേരില്‍ എഫ് ബി ഐ ഡയറക്ടറായിരുന്ന ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയിരുന്നു. ഇതിനു ശേഷം മക്കാവെയാണ് ആക്ടിംഗ് ചീഫായി തല്‍സ്ഥാനത്തുണ്ടായിരുന്നത്. ക്രിസ്റ്റഫര്‍ വ്രെയിലാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് വരുന്നത്. വ്രെയിലില്‍ പ്രസിഡന്റിന് പൂര്‍ണവിശ്വാസമുള്ളതായും സാറാ സാന്റേഴ്സ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *