പത്മാവതിന് മലേഷ്യയില്‍ വിലക്ക്, നടപടി ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച്‌

വിവാദ ബോളിവുഡ് ചിത്രം പത്മാവതിന് മലേഷ്യയിലും വിലക്ക്. ചിത്രം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി.

മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത്.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പത്മാവത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു.

അധികൃതരുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കാനിരിക്കുകയാണ് ചിത്രത്തിന്റെ മലേഷ്യയിലെ വിതരണക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *