പാലക്കാട്: സിപിഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. മുസ്ലിങ്ങളെ സിപിഎം പാര്‍ട്ടി ഭാരവാഹി പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്ന് ബല്‍റാം ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും അത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള കള്ള ആരോപണമുന്നയിച്ചവരാണ് സിപിഎമ്മിലെ കാരാട്ട് പിണറായി പക്ഷക്കാര്‍. എന്നാല്‍ കേരളത്തില്‍ അവരുടെ ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ മുസ്ലിങ്ങള്‍ എത്രപേരുണ്ടെന്നും ബല്‍റാം ചോദിക്കുന്നു.
