തൃശൂര്‍: തന്‍റെ മകനുമായി ബന്ധപ്പെട്ട പണമിടപാട് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കമ്ബനി ഉടമ കമ്ബനി ഉടമ അല്‍ മര്‍സൂഖി കേരളത്തിലെത്തി എന്തിനാണ് ബുദ്ധിമുട്ടന്നതെന്ന് കോടിയേരി ചോദിച്ചു. സി.പി.എം സംസ്ഥാന സമ്മേളന തയ്യാറെടുപ്പുകള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തില്‍ തീരുമാനമാകാത്ത പക്ഷം കേരളത്തിലെത്തി വാര്‍ത്താസമ്മേളനം നടത്താന്‍ കമ്ബനി ഉടമ അല്‍ മര്‍സൂഖി ഒരുങ്ങുന്നതിനോടായിരുന്നു കോടിയേരിയുടെ പ്രതികരണം. യു.എ.ഇ പൗരന്‍ എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു.എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലല്ലേ പരിഹരിക്കേണ്ടതുള്ളൂ. ബിനോയ് തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വിഷയം ദുബൈയിലാണ് നടന്നിരിക്കുന്നത്.ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് അത് അവിടെയാണ് തീര്‍ക്കേണ്ടത്. ബിനോയ് ദുബായിലാണുള്ളത്-കോടിയേരി പറഞ്ഞു.
അറബി എന്തും പറഞ്ഞോട്ടെ. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരും കാര്യങ്ങള്‍ വിശദീകരിക്കട്ടെ. മാധ്യമ വാര്‍ത്തയില്‍ തകരുന്നതല്ല പാര്‍ട്ടി. പണമിടപാട് വിഷയത്തില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ഞാനുമായി ബന്ധപ്പെട്ട് ഒരു ബിസിനസ്സും നടന്നിട്ടില്ല. ഇതിലൊന്നും താന്‍ ഇടപെട്ടിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു.
