ഹര്‍ജിയും സത്യപ്രതിജ്ഞയും തമ്മില്‍ ബന്ധമില്ല : എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: ഹണിട്രാപ് കേസില്‍ തനിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജിയും വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയും തമ്മില്‍ ബന്ധമില്ലെന്ന് മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍. ഹര്‍ജിയുടെ കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്. ഇന്ന് രാവിലെയാണ്, കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *