തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റ് കോര്‍പ്പറേറ്റുകളെയും വന്കിടക്കാരെയും പരിധിവിട്ട് സഹായിക്കുകയാണ് ഈ ബഡ്ജറ്റിലൂടെയെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്.
കോര്‍പ്പറേറ്റ് നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചു. പക്ഷേ, നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം നട്ടല്ലൊടിഞ്ഞ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ചെറുകിട സ്വയം തൊഴില്‍ സംരംഭകര്‍ക്കും ഒരു പരിഗണയും ബഡ്ജറ്റില്‍ നല്‍കിയില്ലന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പെട്രോള്‍ ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കാനും തയ്യാറായില്ല. സര്‍ക്കാരിന്റെ നികുതി വരുമാനം മെച്ചപ്പെട്ടിട്ടാണിതെന്നത് മറക്കരുത്. നോട്ട് നിരോധവും ജി.എസ്.ടി പ്രശ്നവും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമവും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
